ജോസഫിന്റെ ഒന്നാം വാര്‍ഷികം മെഗാസ്റ്റാറിനോടൊപ്പം ആഘോഷിച്ച് ജോജു

എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രം ജോജു ജോര്‍ജ്ജിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമയാണ്. സിനിമ പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷം ആയത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോള്‍ ജോസഫിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മറിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മമ്മൂട്ടിയോടൊപ്പം കേക്ക് മുറിച്ച ജോജുവിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തത്. മമ്മൂട്ടിയും ജോജുവും താമസിച്ച ഹോട്ടല്‍ അധികൃതരാണ് ജോസഫിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് സര്‍പ്രൈസായി കേക്ക് ഒരുക്കിയത്. ജോജു തന്നെ ഇതിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു.

ജോസഫായി ഗംഭീര പ്രകടനം കാഴ്ചവെച്ച ജോജു മികച്ച സഹനടനുളള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഒപ്പം തന്നെ ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരമാര്‍ശവും നടന് ലഭിച്ചു. നിലവില്‍ മമ്മൂട്ടിക്കൊപ്പം വണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം.

Top