അബ്രഹാമിന്റെ സന്തതികളിൽ സഹോദരങ്ങളായി മമ്മൂട്ടിയും ആൻസൺ പോളും എത്തുന്നു

brothers, Abrahaminte Santhathikal

മെഗാസ്റ്റാറിന്റെ പുതുവര്‍ഷ ചിത്രം അബ്രഹാമിന്റെ സന്തതികളിൽ സഹോദരങ്ങളായി മമ്മൂട്ടിയും ആൻസൺ പോളും അഭിനയിക്കുന്നു. സഹസംവിധായകനായിരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഇത്.

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ പൂജ ജനുവരി ഒന്നാം തീയതി നടത്തിയിരുന്നു.ഷൂട്ടിംഗ് ഉടൻ ആരംഭിക്കുന്ന ചിത്രം വിഷു റിലീസായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കനിഹ വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ.

Top