മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യിലും റാപ്; പാടുന്നത് തിരുമാലി

ട്രന്‍ഡിനനുസരിച്ച് മാറുകയാണ് മലയാള സിനിമ. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഒരു സിനിമയില്‍ റാപ് സോങ് പ്രധാനപ്പെട്ടൊരു ആകര്‍ഷണമാണ്. മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യിലും റാപ് സോങ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവിയര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയുടെ പിന്നാലെ പ്രേക്ഷകരുടെ ആകാംക്ഷ വര്‍ദ്ധിച്ചിരിക്കുകയാണ്. തിരുമാലിയുടെ ഇന്‍സ്റ്റാഗ്രാം പേജിലും ക്രിസ്റ്റോയുടെ ഒപ്പം നില്‍ക്കുന്ന ചിത്രം കാണാം.

നിരവധി റാപ്പര്‍സ് കേരളത്തില്‍ ഉണ്ട്. ഇവര്‍ക്കെല്ലാം മോശമല്ലാത്ത ഫാന്‍ ബേസും ഉണ്ട്. ഡബ്സീ, മര്‍ത്യന്‍, വേടന്‍, ബേബി ജിന്‍ ഇവരെല്ലാം ഒരുപാട് ആരാധകരുള്ള റാപ്പര്‍സ് ആണ്. ‘ടര്‍ബോ’യില്‍ മമ്മൂട്ടിയുടെ കിടിലന്‍ ആക്ഷനും കോമഡിയും കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ ‘പര്‍സ്യുട്ട് ക്യാമറ’ ടര്‍ബോയില്‍ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. രാജ് ബി ഷെട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ഭ്രമയുഗ’മാണ് മമ്മൂട്ടിയുടേതായി നിലവില്‍ തിയേറ്ററിലെത്തിയിരിക്കുന്ന ചിത്രം. 50 കോടിയിലധികം രൂപ ബോക്‌സ് ഓഫീസില്‍ നേടി ജൈത്രയാത്ര തുടരുകയാണ് ചിത്രം.

Top