ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. . . മമ്മൂട്ടിയ്‌ക്കെതിരെ കണ്ണന്താനം രംഗത്ത്

Kannanthanam

കൊച്ചി: എറണാകുളത്ത് ഇടത്-വലത് മുന്നണികളെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമർശത്തിനെതിരെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം രംഗത്ത്.

എൽഡിഎഫ് -യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ചതാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. എന്നാൽ, മമ്മൂട്ടിയുടെ ഈ പരാമർശം അപക്വമാണെന്നാണ് കണ്ണന്താനം പ്രതികരിച്ചത്.

മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നെന്നും താൻ മോഹൻലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നിലെന്നും കണ്ണന്താനം പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിനെയും യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനെയും ഇടതും വലതും നിർത്തി കൊണ്ടായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

Top