ബിഗ്ബിയുടെ രണ്ടാം പതിപ്പിന് സാധ്യതയുണ്ടോ? സൂചന നല്‍കി മമ്മൂട്ടി

മ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സ്റ്റെലിഷ് കഥാപാത്രമായിരുന്നു ബിഗ്ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. 2007 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. ‘ബിഗ് ബി’യ്ക്ക് രണ്ടാം ഭാഗം എത്തുമെന്ന പ്രതീക്ഷയിലാണ് ഒട്ടുമിക്ക ആരാധകരും. സംവിധായകന്‍ അമല്‍ നീരദ് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

‘ബിലാല്‍’ എന്ന പേരില്‍ ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം എത്തുമെന്ന് പ്രഖ്യാപനമുണ്ടായിട്ട് ഏറെ നാളുകളായെങ്കിലും ഇപ്പോള്‍ അതേകുറിച്ചൊന്നും കാര്യമായി വാര്‍ത്തകളില്ല. ഈ അവസരത്തിലാണ് ഒരു ആരാധകന്‍ മമ്മൂട്ടിയോട് തന്നെ ബിലാല്‍ വരുമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയത്. മമ്മൂട്ടി ചോദ്യത്തിന് ഉത്തരം നല്‍കുകയും ചെയ്തു.

പുതിയ ചിത്രമായ ഗാനഗന്ധര്‍വ്വന്റെ പ്രചാരണാര്‍ഥം ചിത്രത്തിന്റെ സംവിധായകന്‍ രമേഷ് പിഷാരടിക്കൊപ്പം മമ്മൂട്ടി നടത്തിയ ഫേസ്ബുക്ക് ലൈവിനിടെയാണ് ആരാധകന്‍ ചോദ്യമുന്നയിച്ചത്. ‘ബിലാല്‍ എന്നാണ് റിലീസ്’ എന്ന് ആരാധകന്‍ ചോദിച്ചു. ‘ബിലാല്‍ വരും, ബിലാലിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നു’ എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി.

https://www.facebook.com/Mammootty/videos/421189998755714/

ഉണ്ണി ആര്‍ രചന നിര്‍വഹിച്ച ചിത്രമാണ് 2007 ല്‍ പുറത്തിറങ്ങിയ ബിഗ് ബി. മമ്മൂട്ടിക്കൊപ്പം മനോജ് കെ.ജയന്‍, ബാല എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Top