മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം പരോളിന്റെ സാറ്റലൈറ്റ് അവകാശം മനോരമയ്ക്ക്

parole

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായ പരോളിന്റെ സാറ്റലൈറ്റ് അവകാശം മനോരമയ്ക്ക്. 4 കോടി 60 ലക്ഷം രൂപയ്ക്കാണ് മനോരമ സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി കണ്ടതിനുശേഷമാണ് മനോരമ ഇത്രയും വലിയ തുകയ്ക്ക് റൈറ്റ് എടുത്തതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി ഡിക്രൂസ് അറിയിച്ചു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ് മനോരമ സ്വന്തമാക്കിയത് 17 ലക്ഷം രൂപക്കായിരുന്നു.

parole-new

പരസ്യചിത്ര സംവിധായകനായ ശരത്ത് സന്ദിത്താണ് പരോള്‍ സംവിധാനം ചെയ്തത്. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിച്ചത്.

parole

മിയ, ഇനിയ എന്നിവരാണ് നായികമാരായെത്തുന്നത്. ലാലു അലക്‌സ് ,സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സൂധീര്‍ കരമന, ഇര്‍ഷാദ്, സോഹന്‍ സിനുലാല്‍, അരിസ്‌റ്റോ സുരേഷ്, അലന്‍സിയാര്‍, സിജോയ് വര്‍ഗീസ്, വികെ പ്രകാശ് എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങള്‍.

Top