കുട്ടികള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം വൈറലാകുന്നു; വാപ്പച്ചിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് ദുല്‍ഖര്‍

mammotty

മ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികള്‍ക്ക് വേണ്ടി ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ കൊച്ചിയിലെ ഒരു സ്‌കൂളില്‍ നടക്കുന്നത്. ഈ സ്‌കൂളിലെ കുട്ടികളോടൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

മമ്മൂട്ടി തന്നെയാണ് കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ചിത്രം ഷെയര്‍ ചെയ്തു.’യൂണിഫോം ഇടാത്തത് നന്നായി, ഇല്ലെങ്കില്‍ ആളിനെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായേനേ എന്നും എല്‍കെജിക്കാര്‍ക്കൊപ്പമിരിക്കുന്ന ഡിഗ്രിക്കാരനെന്നുമൊക്കെയാണ്’ ചിത്രത്തിന് താഴെ ആരാധകര്‍ കമന്റുകള്‍ ഇട്ടിരിക്കുന്നത്.

അസോസിയേറ്റ് ഡയറക്ടറായ ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ഹനീഫ് അദേനിയാണ്. ന്യൂബി മരിയ ജോണ്‍ ആണ് ചിത്രത്തിലെ നായിക. കനിഹ, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Top