‘മമ്മൂക്ക ഞങ്ങളുടെ വീട്ടില്‍’; പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ഗൃഹപ്രവേശനത്തിന് അതിഥിയായി മമ്മുട്ടി

പ്രിയപ്പട്ടവരുടെ ജീവിതത്തിലെ വിശേഷദിവസങ്ങള്‍ നമുക്കൊരിക്കലും നഷ്ടപ്പെടുത്താന്‍ തോന്നാറില്ല. എത്ര തിരക്കുണ്ടായാലും അതെല്ലാം മാറ്റിവെച്ച് നമ്മള്‍ അവിടെ ഓടിയെത്തും. അത്തരത്തില്‍ തന്റെ സഹപ്രവര്‍ത്തകന്റെ ഗൃഹപ്രവേശനത്തിന് അതിഥിയായി എത്തിയിരിക്കുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി.

പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സലാം അരൂക്കുറ്റിയുടെ വീട്ടിലാണ് മമ്മൂട്ടി ആശംസകളുമായെത്തിയത്. സലാം നിര്‍മിച്ച പുതിയ വീട് നേരിട്ടു കണ്ട മമ്മൂട്ടി കുടുംബാംഗങ്ങളോട് സംസാരിച്ച് കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും സലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ‘മമ്മൂക്ക ഞങ്ങളുടെ വീട്ടില്‍’ എന്ന ക്യാപ്ഷനോടെയാണ് സലാം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

Top