അരുണ്‍ എന്‍.ശിവന്‍ ചിത്രം; ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’ ആഗസ്റ്റ് 2 ന് തിയേറ്ററുകളില്‍

ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ അരുണ്‍ എന്‍.ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’ ചിത്രം ആഗസ്റ്റ് രണ്ടിനു തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഫാസിസം, ഭീകരത, പൊലീസ്, മാവോയിസം, ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, ഇസ്ലാമോഫോബിയ, അടിച്ചമര്‍ത്തല്‍ എന്നിവയാണ് ചിത്രത്തിന്റെ പ്രേമേയം .

ഐഎസില്‍ ചേര്‍ന്നശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റെ കുടുംബം നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും സാമൂഹിക ബഹിഷ്‌കരണവുമാണു കഥയില്‍ പറയുന്നത്.

Top