കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി മമ്പറം ദിവാകരന്‍

തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി മമ്പറം ദിവാകരന്‍. ഇന്ദിരാഗാന്ധിയെ അംഗീകരിക്കാത്തവര്‍ പാര്‍ട്ടി പിടിച്ചെടുക്കുകയാണ്. കെ സുധാകരന്‍ പക്വത കാണിക്കണമെന്നായിരുന്നു അദ്ദേഹം അല്ലാതെ തനിക്കെതിരെ ആരും ശബ്ദമുണ്ടാക്കില്ലെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമ്പറം ദിവാകരന്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു. ബ്രണ്ണന്‍ വിവാദത്തില്‍ സുധാകരനെ തള്ളി മുഖ്യമന്ത്രിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട ദിവാകരന്‍ സുധാകരനെതിരെ പല സമയത്തും രംഗത്തെത്തിയിരുന്നു.

പാര്‍ട്ടിക്ക് പുറത്താണെങ്കിലും ഡിസംബര്‍ 5 ന് നടക്കുന്ന ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറാം എന്ന ആത്മവിശ്വാസത്തിലാണ് മമ്പറം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ഇന്നലെയാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

Top