വിശാല പ്രതിപക്ഷ ഐക്യം; മമത ബാനര്‍ജി സോണിയ ഗാന്ധിയെ കണ്ടു

sonia

ന്യൂഡല്‍ഹി: അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ കണ്ടതിനു പിന്നാലെ മമത ബാനര്‍ജി യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിശാല പ്രതിപക്ഷ ഐക്യമാണ് വേണ്ടതെന്ന് മമതാബാനര്‍ജി പറഞ്ഞു. സോണിയാഗന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം.

അതേസമയം സഖ്യരൂപീകരണ ചര്‍ച്ചകള്‍ക്കായി രണ്ടുദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മമത ബാനര്‍ജി കണ്ടില്ല.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, വിമത ബി.ജെ.പി നേതാക്കളായ ശത്രുഖ്‌നന്‍ സിന്‍ഹ, യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂരി എന്നിവരുമായും മമതാ ബാനര്‍ജി കൂടിക്കാഴ്ച നടത്തി.

Top