മമതയുടെ മോര്‍ഫിങ് ചിത്രം പ്രചരിപ്പിച്ച കേസ്; വനിതാ നേതാവിന് ഉപാധികളോടെ ജാമ്യം

ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി നേതാവിന് കോടതി ജാമ്യം അനുവദിച്ചു. ബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മയ്ക്കാണ് സുപ്രീം കോടതി ഉപാധികലോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്ന നിര്‍ദേശവും കോടതി നല്‍കി.

വനിതാ നേതാവ് സോഷ്യല്‍ മീഡിയയിലൂടെയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ മോര്‍ഫിങ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഹൗറയില്‍ യുവമോര്‍ച്ചയുടെ കണ്‍വീനറായ പ്രിയങ്ക ശര്‍മ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമത ബാനര്‍ജിയുടെ മുഖം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. സംഭവത്തില്‍ ഹൗറ സൈബര്‍ ക്രൈംബ്രാഞ്ചാണ് പ്രിയങ്കയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്.

Top