മമതാ ബാനര്‍ജിയുടെ ജീവിതവും സിനിമയാവുന്നു; വീഡിയോ

പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് പിന്നാലെ കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ജീവിതവും സിനിമയാകുന്നു. നേഹാല്‍ ദത്ത ഒരുക്കിയ ‘ ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. മെയ് മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെയ് ഏഴ്, 12 തീയതികളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

অফিসিয়াল ট্রেলার বাঘিনী – পৃথিবীর সব মা,বোনদের প্রেরণা FILM MAKER – Pinky Paul

Posted by Baghini-Bengal Tigress on Friday, April 12, 2019

റുമ ചക്രബര്‍ത്തിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം മമതാ ബാനര്‍ജിയുടെ ജീവ ചരിത്രമല്ലെന്നും അവരില്‍ പ്രചോദനമുള്‍ക്കൊണ്ടാണെന്നും എഴുത്തുകാരനും നിര്‍മാതാവുമായ പിങ്കി മണ്ഡല്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പല പ്രമുഖ നേതാക്കളുടെയും ജീവിതം സിനിമയാക്കുകയാണ്.

Top