ജോലിക്ക് കയറുക അല്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിയുക;ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മമത

mamatha

കൊല്‍ക്കത്ത: സഹപ്രവര്‍ത്തകനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സമരം തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനവുമായി മമത ബാനര്‍ജി. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായതോടെയാണ് നാല് മണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി ജോലിക്ക് കയറിയിരിക്കണമെന്നും അല്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിയേണ്ടി വരുമെന്നും താക്കീത് നല്‍കിയത്.

നീതി വേണമെന്ന മുദ്രാവാക്യം വിളി ഉയര്‍ന്നപ്പോള്‍ നിങ്ങള്‍ ജനങ്ങള്‍ക്ക് സേവനം നല്‍കേണ്ടവരാണ്. സേവനം നിഷേധിക്കുന്നവര്‍ക്ക് ഡോക്ടറായിരിക്കാന്‍ കഴിയില്ലെന്നും, സമരം നടത്തുന്നത് യഥാര്‍ഥത്തില്‍ ഡോക്ടര്‍മാരല്ല മറിച്ച് പുറത്തുനിന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ വന്നവരാണെന്നും മമത പറഞ്ഞു.

എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ പരിബോഹോ മുഖര്‍ജിയെ ചികിത്സാ പിഴവ് ആരോപിച്ച് മരണപ്പെട്ട രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ മിന്നല്‍ സമരം ആരംഭിച്ചത്.

Top