താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത : താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ പട്ടികയാണെങ്കിലും ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്നും മമത പറഞ്ഞു.

രാജ്യത്തിന്റെ പലഭാഗത്തും ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. അസമില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു. പാര്‍ലമെന്റിന് പുറത്ത് മുസ്‌ലിംലീഗ് എംപിമാരുടെ നേതൃത്വത്തില്‍ ബില്ലിനെതിരെ പ്രതിഷേധച്ചു. ബില്ലിനെതിരെ രണ്ട് ദിവസത്തെ ബന്ദിനാണ് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

Top