പൗരത്വ ഭേദഗതി പ്രക്ഷോഭം; ധനസഹായം പ്രഖ്യാപിച്ച് മമത ബാനര്‍ജി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള മംഗളൂരു വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് മമത ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ജനാധിപത്യ രീതിയില്‍ പ്രക്ഷോഭം തുടങ്ങണമെന്നും മമത കൂട്ടിച്ചേര്‍ത്തു.

കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചെക്കുകള്‍ വീതമാണ് നല്‍കുക. മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരത്തെ പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചിരുന്നെങ്കിലും പിന്നീട് അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ നഷ്ടപരിഹാരം നല്‍കൂ വെന്ന് മാറ്റി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ ഈ പ്രഖ്യാപനം.

Top