mamatha banargy escourt vehicle accident

ഡാര്‍ജലിങ് : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഹനവ്യൂഹത്തിലെ കാര്‍ മലയിടുക്കിലേക്ക് മറിഞ്ഞു. ആറുപേര്‍ക്ക് പരുക്കേറ്റു.

ഡാര്‍ജലിങ്ങിലെ ചെങ്കുത്തായ തിരിവില്‍ വച്ചാണ് അപകടം. മമതയ്ക്കു തൊട്ടുമുന്നിലായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹവുമുണ്ടായിരുന്നു.

മമത ബാനര്‍ജി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. രാഷ്ട്രപതിയുടെ മക്കളും രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കി.

Top