ബി.ജെ.പിയുടെ പരാജയത്തിലേക്ക് ബംഗാള്‍ വഴി തെളിയിക്കുമെന്ന് മമത

MAMTHA

കൊല്‍ക്കത്ത: ബി.ജെ.പിയുടെ പരാജയത്തിലേക്ക് ബംഗാള്‍ വഴി തെളിയിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നും 2019ലെ പൊതു തെരഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി നേരിടുമെന്നും 100 സീറ്റില്‍ താഴേക്ക് ചുരുങ്ങുമെന്നും മമത പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി.

1993ലുണ്ടായ വെടിവെപ്പില്‍ 13 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിക്‌ടോറിയ ഹൗസിനു പുറത്ത് നടന്ന മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

ഒരു പന്തല്‍ പോലും നിര്‍മിക്കാനറിയാത്തവര്‍ എങ്ങനെയാണ് രാജ്യം കെട്ടിപ്പടുക്കുക എന്ന് മമത പരിഹസിച്ചു. കഴിഞ്ഞ ആഴ്ച മിഡ്‌നാപൂരില്‍ മോദി പങ്കെടുത്ത റാലിക്ക് വേണ്ടി നിര്‍മിച്ച പന്തല്‍ പൊളിഞ്ഞു വീണിരുന്നു. സംഭവത്തില്‍ 90ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Top