ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ആഹ്വാനവുമായി മമത

mamatha

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍, ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ആഹ്വാനവുമായി മമത. കോണ്‍ഗ്രസിനെ മറികടന്ന്, പ്രതിപക്ഷത്തെ നയിക്കാനൊരുങ്ങുകയാണ് ബംഗാള്‍ മുഖ്യമന്ത്രി.

ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയവൈരം മറന്നു കൈകോര്‍ത്ത എസ്പി -ബിഎസ്പി സഖ്യത്തിന്റെ മാതൃകയില്‍ സംസ്ഥാനങ്ങളിലെല്ലാം പ്രതിപക്ഷ കൂട്ടായ്മകള്‍ ഉയരണമെന്ന ആഗ്രഹമാണു മമത ഏവരോടും പങ്കുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിവിധ പാര്‍ട്ടി നേതാക്കളെ കാണുകയാണ് മമത.

‘2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റരുത്. യുപിയില്‍ അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് വലിയ കാര്യമാണ്. അവരൊരുമിച്ചാല്‍ ശക്തമാണ്. അവരെ ഞങ്ങള്‍ സഹായിക്കും’– മമത പറഞ്ഞു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ.കവിത, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി തുടങ്ങിയ നേതാക്കളെയാണു മമത കണ്ടത്.

Top