നന്ദിഗ്രാമില്‍ മമത പരാജയപ്പെടും; ജെ.പി നദ്ദ

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജി പരാജയപ്പെടുമെന്നും അതിനാല്‍ മത്സരിക്കാന്‍ മറ്റൊരു സീറ്റ് കണ്ടെത്തുകയാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. നന്ദിഗ്രാമില്‍ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെടുമെന്ന ഭീതിയാണ് ഇതിന് കാരണമെന്നും ജെ.പി. നഡ്ഡ കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലായിരുന്നു നന്ദിഗ്രാമില്‍ വോട്ടെടുപ്പ്. മമത ബാനര്‍ജിയും തൃണമൂല്‍ വിട്ട സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണ് നന്ദിഗ്രാം. മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുര്‍ ഒഴിവാക്കിയാണ് സുവേന്ദുവിനെതിരെ നേരിട്ട് മത്സരത്തിനിറങ്ങിയത്.

ബഗാളില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാകും. മമത ബാനര്‍ജിയുടെ ഭരണം തള്ളികളയാന്‍ ജനങ്ങള്‍ താല്‍പര്യം കാണിക്കുകയാണെന്നും ജെ.പി. നഡ്ഡ പറഞ്ഞു. ആദ്യ രണ്ടു ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്നിടത്ത് തൃണമൂല്‍ തുടച്ചുനീക്കപ്പെടുകയും ബി.ജെ.പി അധികാരത്തില്‍ വരികയും ചെയ്യും. നന്ദിഗ്രാമില്‍ ബി.ജെ.പി മികച്ച വിജയം നേടുമെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു.

 

Top