വിവരാവകാശദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി

 

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അന്താരാഷ്ട്ര വിവരാവകാശ ദിനത്തിലാണ് മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കയ്യില്‍ വിവരങ്ങള്‍ ഒന്നുമില്ലെന്നാണ് മമത തന്റെ ട്വിറ്ററിലൂടെയാണ് കുറിച്ചത്.

ഇന്ന് അന്താരാഷ്ട്ര വിവരാവകാശ ദിനമാണ്. എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഈ കഴിഞ്ഞ പാര്‍ലമെന്റ് സെഷനുകളില്‍ ചെയ്തത് അമ്പരപ്പിക്കുന്നതാണ്. മിക്ക ഉത്തരങ്ങളും ഡാറ്റ ലഭ്യമല്ല എന്നായിരുന്നു. എന്നാല്‍ എല്ലാ പൗരന്മാര്‍ക്കും വിവരങ്ങള്‍ അറിയാനുള്ള അവകാശമുണ്ടെന്നും ഗവണ്‍മെന്റ് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടവരുമാണെന്നും അവര്‍ എഴുതി.

Top