‘ഞാന്‍ സമ്മതിക്കില്ല’, ട്വിറ്ററില്‍ കവിത പോസ്റ്റ് ചെയ്ത് മമത; മോദിക്കുള്ള ഒളിയമ്പോ

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ ട്വിറ്ററില്‍ കവിത പോസ്റ്റ് ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഞാന്‍ സമ്മതിക്കില്ല’ എന്ന തലക്കെട്ടിലുളള കവിതയാണ് മമത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കവിത പുറത്തു വന്നതിന് പിന്നാലെ മമതയുടെ കവിതയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന മോദിക്കെതിരെയുള്ള ഒളിയമ്പുകളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ.

മമതയുടെ കവിത ഇങ്ങനെ

‘വര്‍ഗ്ഗീയതയുടെ നിറങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ആക്രമണോത്സുകതയും സഹിഷ്ണുതയും എല്ലാ മതങ്ങളിലുമുണ്ട്. ബംഗാളിന്റെ നവോത്ഥാനത്തിന്റെ സേവക മാത്രമാണ് ഞാന്‍. വര്‍ഗ്ഗീയത വില്‍ക്കുന്നവരില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഒരു മതത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്.’ മമത ബാനര്‍ജി തന്റെ കവിതയിലൂടെ പറഞ്ഞു.

പേരുകള്‍ എടുത്ത് പറയുന്നില്ലെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയുമാണ് മമത തന്റെ കവിതയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചനകള്‍. ജനങ്ങളെ മോദിയും ബി.ജെ.പിയും വര്‍ഗ്ഗീയമായി വിഘടിച്ചുവെന്നും മമത തന്റെ കവിതയിലൂടെ ആരോപിക്കുന്നുണ്ട്.

Top