ഓഹരി വിറ്റഴിക്കലിലൂടെ സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണാന്‍ കഴിയില്ല: മമത

കൊല്‍ക്കത്ത: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിദഗ്ധരുടെ സഹായം തേടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം. ആവശ്യമെങ്കില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക മാന്ദ്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ ദുരന്തമാവും നേരിടേണ്ടിവരിക എന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ മന്ത്രിസഭാ സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അടക്കമുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനാണ് കഴിഞ്ഞ ദിവസം കേന്ദ്രം അനുമതി നല്‍കിയത്.

Top