കണക്ഷന്‍ നിര്‍ത്തലാക്കണമെങ്കില്‍ ആകാം, തന്റെ ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യില്ലെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: തന്റെ ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ഇതിന്റെ പേരില്‍ തന്റെ കണക്ഷന്‍ നിര്‍ത്തലാക്കണമെങ്കില്‍ ആകാമെന്നും മമത പറഞ്ഞു.

മാര്‍ച്ച് 23നടക്കം എല്ലാ മൊബൈല്‍ ഫോണുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന ടെലികോം വിഭാഗത്തിന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

നേരത്തെ എല്ലാ മൊബൈല്‍ ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

Top