ഡാർജിലിങ്ങിൽ മോമോസ് ഉണ്ടാക്കി മമത

കൊൽക്കത്ത: മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഡാർജിലിങ്ങിലെത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പാചക വിശേഷങ്ങളാണ് വാർത്തകളിൽ നിറയുകയാണ്. ആദ്യം പുറത്തുവന്നത് പാനിപ്പൂരി ഉണ്ടാക്കി വിളമ്പുന്ന ദൃശ്യങ്ങളായിരുന്നു. പുതുതായി ഇറങ്ങിയ വിഡിയോയിൽ മോമോസ് ഉണ്ടാക്കുകയാണ് മമത.

മോമോസ് ഉണ്ടാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഡാർജിലിങിലെ ഒരു കടയിലിരുന്ന് മോമോസ് ഉണ്ടാക്കുന്ന ദേശിയ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മമതയും പങ്കുവച്ചിട്ടുണ്ട്. ‘ഡാർജിലിങ്ങിലെ പ്രഭാതസവാരിക്കിടെ ഞാൻ മോമോസ് ഉണ്ടാക്കി’ എന്ന അടിക്കുറിപ്പോടെയാണ് മമത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ, മാർച്ചിൽ ബംഗാൾ മുഖ്യമന്ത്രി ഡാർജിലിങ് സന്ദർശനത്തിനിടെ, മോമോസ് ഉണ്ടാക്കി നാട്ടുകാർക്കൊപ്പം പങ്കുവച്ചിരുന്നു. 2019 ൽ, ദിഘയിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനിടെ, ടീ സ്റ്റാളിൽ ചായ തയ്യാറാക്കി ആളുകൾക്ക് നൽകിയതും വാർത്തയായിരുന്നു.

Top