മോദിയല്ല, മമതക്കാണ് പ്രധാനമന്ത്രി പദത്തിന് ബി.ജെ.പി അദ്ധ്യക്ഷൻ സാധ്യത കാണുന്നത് !

കൊല്‍ക്കത്ത : കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന ബിജെപിയെ വെട്ടിലാക്കി ബിജെപി നേതാവിന്റെ പ്രസ്താവന. ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജിക്ക് ബംഗാളില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയാകാനുള്ള സുവര്‍ണാവസരം ഇതാണ് എന്നായിരുന്നു ബിജെപി നേതാവ് ദിലീപ് ഘോഷ് പരാമര്‍ശിച്ചത്.

ബംഗാളില്‍ നിന്ന് ബിജെപി നേതാക്കള്‍ ആര്‍ക്കെങ്കിലും പ്രധാനമന്ത്രിയാവാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഘോഷ്. തീര്‍ച്ചയായും മമതയ്ക്ക് ശേഷമായിരിക്കും ബംഗാളിന് മറ്റൊരു പ്രധാനമന്ത്രിയെ ലഭിക്കുക. ജ്യോതി ബസുവിനെ നമുക്ക് പ്രധാനമന്ത്രിയായി ലഭിച്ചില്ല.അദ്ദേഹത്തിന്റെ പാര്‍ട്ടി അതിന് അനുവദിച്ചില്ല. ഇത് ബംഗാളിയായ പ്രധാനമന്ത്രിയെ ലഭിക്കാനുള്ള സുവര്‍ണാവസരമാണിത്. ഘോഷ് പറഞ്ഞു.

ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മില്‍ തുറന്ന പോരാനുള്ളത്. ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ബംഗാളില്‍ ജനാധിപത്യമില്ലെന്ന് അഭിപ്രായപ്പെട്ട മോദിയോട് ബംഗാളില്‍ പശുവിന്റെ പേരില്‍ ജനങ്ങളെ കൊല്ലുന്നില്ലെന്ന് മമത മറുപടി നല്‍കിയിരുന്നു.

Top