രാജ്യത്തെ രക്ഷിക്കാന്‍ ഇത്തരം പ്രവര്‍ത്തികളെ ന്യായീകരിക്കണം, തെലുങ്കു ദേശം പാര്‍ട്ടിയെ അഭിനന്ദിച്ച് മമത

MAMTHA

ന്യൂഡല്‍ഹി : എന്‍.ഡി.എ സഖ്യം വിട്ട തെലുങ്കു ദേശം പാര്‍ട്ടിയെ അഭിനന്ദിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ട്വീറ്റ്. തെലുങ്കു ദേശം പാര്‍ട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇത്തരം പ്രവര്‍ത്തികളെ ന്യായീകരിക്കേണ്ടത് ആവശ്യമാണ്. നിഷ്ഠൂര പ്രവര്‍ത്തികള്‍ക്കും സാമ്പത്തിക ദുരന്തത്തിനും രാഷ്ട്രീയ അരക്ഷിതാവസ്ഥക്കുമെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു പോരാടണമെന്നും മമതാ ട്വീറ്റ് ചെയ്തു.

Top