ബിജെപിയെ ബംഗാളില്‍ നിന്നും ഇന്ത്യയില്‍ നിന്നും തുടച്ചുനീക്കും മമത

കൊല്‍ക്കത്ത: തങ്ങള്‍ ബിജെപിയെ ബംഗാളില്‍ നിന്നും ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കുമെന്നും  ഭയപ്പെടില്ലെന്നും മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ ഭീരുക്കളാണെന്നും  തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ടിക്കറ്റുകള്‍ പണത്തിന് വില്‍ക്കാനില്ലെന്നും മമത കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അകത്ത് നിന്നുള്ളവര്‍ പുറത്ത് നിന്നുള്ളവര്‍ എന്ന മമതയുടെ പരാമര്‍ശം വ്യാപകമായി വിമര്‍ശനം നേടിയ സാഹചര്യത്തിലാണ് മമതയുടെ വിശദീകരണം.ദേശീയ രജിസ്റ്റര്‍ രൂപീകരണ സമയത്ത് പോലും പശ്ചിമ ബംഗാളില്‍ ഒരു വേര്‍തിരിവുണ്ടായിട്ടില്ല. എന്നാല്‍ ബംഗാളിന്‍റെ ഭരണം സംബന്ധിച്ച് ഇത് വ്യത്യസ്തമാണ്. പുറത്തുനിന്നുള്ളവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബിജെപിയെ മാത്രമാണെന്നും മമത പറയുന്നു.

അസമിലും ത്രിപുരയിലും എന്താണ് നടക്കുന്നതെന്ന് നമ്മള്‍ കാണുന്നതാണ്. എന്‍ആര്‍സിയുടെ കാര്യത്തില്‍ അവര്‍ എല്ലാവരേയും ഭയന്ന നിലയിലാണുള്ളത്. എന്‍പിആര്‍ എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാ ണ്.പക്ഷേ നാമത് ചെയ്തിട്ടില്ലെന്ന് മാത്രമല്ല ചെയ്യാന്‍ അനുവദിക്കുകയുമില്ലെന്ന് അവര്‍ പറഞ്ഞു. അലിപൂര്‍ദ്വാറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

Top