ഓക്‌സിജന്റെയും മരുന്നിന്റെയും നികുതി ഒഴിവാക്കണമെന്ന് മമത

കൊല്‍ക്കത്ത: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍, ഓക്‌സിജന്‍ എന്നിവയ്ക്ക് ചുമത്തുന്ന എല്ലാവിധ നികുതികളും ഒഴിവാക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിലാണ് മമത ആവശ്യം ഉന്നയിച്ചത്. കൊവിഡ് ബാധിച്ചവര്‍ക്കായുള്ള ചികിത്സയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ കൃത്യമായി എത്തിക്കാനുള്ള നടപടികള്‍ വേണമെന്നും മമത ആവശ്യപ്പെട്ടു.

പല ഏജന്‍സികള്‍, വ്യക്തികള്‍, സംഘടനകള്‍ ഇവയെല്ലാം ഒക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, സിലണ്ടറുകള്‍, ക്രയോജനിക്ക് സ്റ്റോറേജ് ടാങ്കറുകള്‍, ടാങ്കറുകള്‍, കൊവിഡ് ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ എല്ലാം സംഭാവന ചെയ്യാന്‍ മുന്നോട്ടുവരുന്നുണ്ട്. കൊവിഡ് നേരിടാനുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങളിലെ വിടവുകള്‍ പരിഹരിക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായകരമാണ് – മമത പറയുന്നു.

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, സിലണ്ടറുകള്‍, ക്രയോജനിക്ക് സ്റ്റോറേജ് ടാങ്കറുകള്‍, ടാങ്കറുകള്‍, കൊവിഡ് ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി,ജിഎസ്ടികള്‍ എന്നിവ പിന്‍വലിക്കണം. ഇത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അത്യവശ്യമാണ് – മമത പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

 

Top