വിശ്വഭാരതി സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ മമത ബാനര്‍ജി

modi

ശാന്തിനികേതന്‍: വിശ്വഭാരതി സര്‍വകലാശാലയുടെ 49ാമത് ബിരുദദാന ചടങ്ങ് വേദിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയോടും ഒപ്പമാണ് മമത വേദി പങ്കുവെച്ചത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമാണ് മോദി രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച സര്‍വകലാശാല സന്ദര്‍ശിക്കുന്നത്.

ടാഗോറിന്റെ മണ്ണില്‍ നില്‍ക്കാന്‍ സാധിച്ചതോടെ താന്‍ അനുഗ്രഹീതനായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടാഗോള്‍ ആഗോള പൗരനായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിശാല കാഴ്ചപ്പാടുണ്ടാകണമെന്നും ഇന്ത്യന്‍ സ്വത്വത്തിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏതെങ്കിലും ഒരു മുഖ്യമന്ത്രി വിശ്വഭാരതിയില്‍ ചാന്‍സലര്‍ക്കൊപ്പം വേദി പങ്കിട്ടതായി തനിക്കറിയില്ലെന്ന് മമത പറഞ്ഞു. സര്‍വകലാശാലയാണ് തന്നെ ക്ഷണിച്ചത്. ചരിത്ര മൂഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞത് ബഹുമതിയാണെന്നും മമത പറഞ്ഞു.

Top