ദ്വിദിന സന്ദര്‍ശനത്തിനായി മമതാ ബാനര്‍ജി ഡല്‍ഹിയില്‍

ഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ഡൽഹിയിലെത്തും. സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ല. നാളെ വിഗ്യാൻ ഭവനിൽ നടക്കുന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തിൽ പങ്കെടുക്കാനാണ് മമത ബാനർജി ഡൽഹിയിൽ എത്തുന്നത്.

ഇന്ന് രാത്രിയെത്തുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി നാളത്തെ സമ്മേളനത്തിന് ശേഷം ഉടൻ കൊൽക്കത്തയ്ക്ക് മടങ്ങും. ഈദ് നമസ്‌ക്കാരത്തിലും, അക്ഷയ ത്രിതീയ ആഘോഷങ്ങളിലും സംബന്ധിക്കാനാണ് ഉടൻ ബംഗാളിലേക്ക് മടങ്ങുന്നതെന്ന് മമത ബാനർജി വ്യക്തമാക്കി.

Top