ബി ജെ പി വിരുദ്ധ റാലി ; മമതാ ബാനര്‍ജി സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ബുധനാഴ്ച സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാവിനെ കൂടാതെ മറ്റു പാര്‍ട്ടി നേതാക്കളെയും ബുധനാഴ്ച സന്ദര്‍ശിക്കുന്നുണ്ട്. അടുത്തവര്‍ഷം ജനുവരിയില്‍ മമത സംഘടിപ്പിക്കുന്ന ബി ജെ പി വിരുദ്ധ റാലിയില്‍ ക്ഷണിക്കുന്നതിനായാണ് നേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്.

സോണിയാ ഗാന്ധിയെ കാണുന്നതിനു മുമ്പ് മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ മമത സന്ദര്‍ശിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച എന്‍ സി പി നേതാവ് ശരത് പവാര്‍, പവാറിന്റെ മകളും എം പി യുമായ സുപ്രിയ, രാം ജെത്മലാനി, യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരെ മമത സന്ദര്‍ശിച്ചിരുന്നു.

ഡല്‍ഹിയിലെ ക്രിസ്ത്യന്‍ കോണ്‍ക്ലേവില്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കണമെന്ന് മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

Top