ബിജെപിയിതര പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈയെടുത്ത് മമത ബാനര്‍ജി

കോല്‍ക്കത്ത: ബിജെപിയിതര പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈയെടുത്ത് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. തെലുങ്കാന മുഖ്യമന്ത്രിയും തെലുങ്കാന രാഷ്ട്രസമിതി നേതാവുമായ കെ. ചന്ദ്രശേഖര റാവു, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍ എന്നിവരുമായി ചേര്‍ന്നാണ് ഐക്യമുന്നണിക്കുള്ള നീക്കം.

അതേസമയം, പ്രമുഖ പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും മമതയുടെ സഖ്യത്തില്‍ സ്ഥാനമില്ല.തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സഖ്യക ക്ഷിയാണ് കോണ്‍ഗ്രസെങ്കിലും, അവര്‍ തനിച്ചു പോയാല്‍ മതിയെന്നാണ് മമതയുടെ നിലപാട്. പല സംസ്ഥാനങ്ങളിലും മറ്റു പ്രാദേശിക പാര്‍ട്ടികളുടെ പിന്തു ണയില്ലാത്ത കക്ഷിയാണ് കോണ്‍ഗ്രസ് എന്നും മമത ആരോപിക്കുന്നു.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെയും ഭരണഘടനയെയും തകര്‍ക്കുന്ന ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ടത് അടിയന്തര ലക്ഷ്യമാകണ മെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തിങ്കളാഴ്ച മമത പറഞ്ഞു

 

Top