ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. മമത ബംഗാളിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്ഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.

മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികമായ മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 292 സീറ്റുകളില്‍ 213 സീറ്റുകളിലും തൃണമൂലാണ് വിജയിച്ചത്.

 

Top