ബിജെപിയെ ശക്തമായി വിമർശിച്ച് മമതാ ബാനർജി

കൊൽക്കത്ത: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാജ്യത്തിന്റെ ഏറ്റവും വലിയ ശാപമാണ് ബിജെപി എന്ന് മമതാ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്താൽ പോലും ജയിലിൽ കിടന്ന് അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നും അവർ പറഞ്ഞു. ഒപ്പം ബിഹാറിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം കൃത്രിമമാണെന്നും ജനങ്ങളുടെ വിധിയെഴുത്തല്ലെന്നും മമത പറഞ്ഞു. ബിജെപി ഒരു രാഷ്ട്രീയ പാർട്ടിയല്ല, നുണകളുടെ മാലിന്യക്കൂമ്പാരമാണ്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ നാരദയും ശാരദയുമായി തൃണമൂൽ നേതാക്കളെ വിരട്ടാൻ അവർ എത്തും. എന്നാൽ ഒരു കാര്യം പറയാം, ബിജെപിയെയോ അവരുടെ ഏജൻസികളെയോ ഞാൻ ഭയപ്പെടുന്നില്ല. അവർക്ക് ധൈര്യമുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്ത് ജലിലടയ്ക്കട്ടെ. ഞാൻ ജയിലിൽ കിടന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട് തൃണമൂൽ കോൺഗ്രസിന്റെ വിജയം ഉറപ്പുവരുത്തും, മമത പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്ക് ബങ്കുറയിൽ തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു മമത ബാനർജി.

Top