മമതാ ബാനർജിക്ക് ഗുരുതര പരിക്ക്; ചിത്രം പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്

ശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്‌. ഗുരുതര പരിക്കേറ്റ മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു. നെറ്റിയിൽ ​ഗുരുതരമായി മുറിവേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം വ്യക്തമല്ല.

തൃണമൂൽ കോൺ​ഗ്രസ് എക്സിലൂടെയാണ് ചിത്രം പങ്കുവച്ചത്. ആശുപത്രി കിടക്കയിൽ കിടക്കുന്ന മമതയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. മുറിവിൽ നിന്ന് മുഖത്തേക്ക് രക്തമൊലിച്ചതും ചിത്രത്തിൽ കാണാം.ഞങ്ങളുടെ ചെയ‍ർപേഴ്സൺ മമതാ ബാന‍ർജിക്ക് ​ഗുരുതരമായി പരിക്കേറ്റു. നിങ്ങളുടെ പ്രാ‍ർത്ഥനയിൽ അവരെയും ഉൾപ്പെടുത്തുക എന്നാണ് ചിത്രം പങ്കുവച്ച് തൃണമൂൽ കോൺ​ഗ്രസ് എക്സിൽ കുറിച്ചത്.

മമതയ്ക്ക് റോഡ് അപകടത്തിലാണ് പരിക്കേറ്റതെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എക്സിൽ കുറിച്ച പോസ്റ്റിൽ പറയുന്നത്. ഞെട്ടിപ്പോയെന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.

 

Top