ബംഗാളില്‍ ഇടതുപക്ഷം പൂജ്യത്തിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം ശൂന്യരാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് മമതാ ബാനര്‍ജി. ഇടത് പാര്‍ട്ടികളോട് രാഷ്ട്രീയമായി എതിര്‍പ്പ് ഉണ്ടെങ്കിലും അവര്‍ പൂജ്യത്തിലേക്ക് ഒതുങ്ങാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും മമത പറഞ്ഞു.

ബിജെപിക്ക് പകരം ഇടത് പാര്‍ട്ടികള്‍ക്കാണ് സീറ്റുകള്‍ ലഭിച്ചിരുന്നതെങ്കില്‍ അത് നന്നായേനെ എന്നും മമത പ്രതികരിച്ചു. ബിജെപിക്കു അനുകൂലമായി മാറിയ അതിതീക്ഷണതയില്‍ അവര്‍ സ്വയംവിറ്റു നാമാവശേഷമായെന്നുമാണ് മമതയുടെ പ്രതികരണം.

Top