നോട്ട് അസാധുവാക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് മമത ബാനര്‍ജി

mamata

കോല്‍ക്കത്ത: നോട്ട് അസാധുവാക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

അന്വേഷണം നടത്തിയാല്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കള്ളപ്പണ വിരുദ്ധ ദിനമായി കേന്ദ്രസര്‍ക്കാര്‍ ആചരിക്കാനിരിക്കെയാണ് മമതയുടെ ആക്രമണം.

നോട്ട് നിരോധനം കള്ളപ്പണത്തിനെതിരായ യുദ്ധമായിരുന്നില്ല. മറിച്ച് അധികാരത്തിലുള്ള രാഷ്ട്രീയപാര്‍ട്ടിയുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കായി കള്ളപ്പണം വെളിപ്പിക്കാനുള്ള നീക്കമായിരുന്നു. അവരുടെ കള്ളപ്പണം നിയമപരമായഫണ്ടായി മാറ്റപ്പെട്ടു. എന്നാല്‍ രാജ്യം വലിയ ഇരുട്ടിലകപ്പെട്ടെന്നും മമത പറഞ്ഞു.

വിദേശ ബാങ്കുകളില്‍നിന്നുള്ള കള്ളപ്പണം തിരികെകൊണ്ടുവരനായില്ല. പ്രായോഗികതയില്‍ നോട്ട് നിരോധനം വട്ടപൂജ്യമായിരുന്നെന്നും മമത പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മമതയുടെ ആക്രമണം.

Top