കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സഹോദരനെ പരസ്യമായി ശാസിച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സഹോദരനെ പരസ്യമായി ശാസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കഴിഞ്ഞദിവസം ഇളയ സഹോദരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആക്ഷേപം ഉയര്‍ന്ന ഉടനെയാണ് ഉഗ്രശാസനയുമായി മമത രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരസ്യമായി പ്രതികരിച്ചതിനൊപ്പം സഹോദരനെ നേരിട്ടുവിളിച്ചും ശാസിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇളയ സഹോദരന്റെ ഭാര്യയ്ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ കുടുംബത്തിലെ മറ്റുള്ളവര്‍ ക്വാറന്റീനില്‍ കഴിയണം.

മമതയുടെ സഹോദരന്‍ ഇത് ലംഘിക്കുകയായിരുന്നു. സഹോദരന്റെ പ്രോട്ടോക്കോള്‍ ലംഘനം ഏറെ വേദനിപ്പിച്ചു എന്നാണ് മമത പറയുന്നത്. ഇനിയും ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പും നല്‍കി.

Top