പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ബംഗാളിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, വാക്സിന്‍ ദൗര്‍ലഭ്യം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് മമത പറഞ്ഞു.

കോവിഡ് ആയിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. ബംഗാളില്‍ വാക്സിന്‍ ദൗര്‍ലഭ്യവും മരുന്നുകളുടെ കുറവുമുണ്ടെന്ന് മമത പ്രധാനമന്ത്രിയെ അറിയിച്ചു. കോവിഡ് വാക്സിന്‍ വളരെ കുറച്ച് മാത്രമാണ് ബംഗാളിന് ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസംഖ്യക്ക് അനുസരിച്ചുള്ള വാക്സിന്‍ വിതരണം ബംഗാളിലുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും മമത പറഞ്ഞു.

 

Top