ബിജെപിക്കെതിരെ പരസ്യ പ്രസ്താവനയുമായി മമതാ ബാനർജി

കൊൽക്കത്ത : ബിജെപി ദേശീയ അധ്യക്ഷന്‍ ആക്രമിക്കപ്പെട്ട സംഭവം ബംഗാളില്‍ കേന്ദ്രസേനാ വിന്യാസം നടത്താനുള്ള നാടകമെന്ന് മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. ബിജെപി അധ്യക്ഷന്‍ വാഹന വ്യൂഹത്തിന് എതിരായ ആക്രമണം ഉണ്ടായ വിഷയത്തില്‍ അസാധാരണമായ നടപടിക്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ വിഷയത്തില്‍ നേരിട്ടിടപെടുകയും സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വ്യക്തമാക്കുകയും ചെയ്തു.

മാത്രമല്ല ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ പകര്‍ച്ച വ്യാധി നിയമത്തെ കൂടി ഉപയോഗപ്പെടുത്തി നടപടികള്‍ ഉണ്ടാകും എന്നാണ് വിവരം. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ കേന്ദ്രസേനാ വിന്യാസം നടത്താനുള്ള നാടകമാണ് ബിജെപി നടത്തുന്നതെന്നാണ് മമതാ ബാനര്‍ജിയുടെ പ്രസ്താവന.കേന്ദ്രസേനാ വിന്യാസം ഉണ്ടായാല്‍ ശക്തമായി ചെറുക്കുമെന്നാണ് തൃണമുല്‍ കോണ്‍ഗ്രസിന്റെ നിലപാട്.

Top