പശ്ചിമബംഗാളില്‍ ജീവിക്കുന്നവര്‍ ബംഗാളി ഭാഷ നിര്‍ബന്ധമായും പഠിക്കണം: മമത ബാനര്‍ജി

mamatha

ബംഗാള്‍: പശ്ചിമബംഗാളില്‍ ജീവിക്കുന്നവര്‍ ബംഗാളി ഭാഷ നിര്‍ബന്ധമായും പഠിക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്.

ബംഗാളികളെയും ന്യൂനപക്ഷങ്ങളെയും ആക്രമിച്ചു കൊണ്ട് പശ്ചിമബംഗാളില്‍ ഗുജറാത്ത് മോഡല്‍ നടപ്പാക്കുവാന്‍ ശ്രമിക്കുന്ന ബിജെപിയെ ചെറുക്കുന്നതിന് ഇത് അനിവാര്യമാണെന്നും മമത അഭിപ്രായപ്പെട്ടു.

ബംഗാളിനെ ഗുജറാത്താക്കാന്‍ താന്‍ അനുവദിക്കില്ല. ഇവിടെ ബംഗാളികളെന്നും അല്ലാത്തവരെന്നും തരം തിരിച്ച് കലാപങ്ങള്‍ ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. തങ്ങളുടെ ക്ഷമ പരിശോധിക്കരുത്. ബംഗാളികള്‍ പശ്ചിമബംഗാളില്‍ ഭവനരഹിതരാകാന്‍ തങ്ങള്‍ അനുവദിക്കില്ല, മമത പറഞ്ഞു.

ബംഗാളി ഭാഷ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മള്‍ ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ഹിന്ദി സംസാരിക്കുന്നു, പഞ്ചാബിലേക്ക് പോകുമ്പോള്‍ പഞ്ചാബി സംസാരിക്കുന്നു. ഞാന്‍ അങ്ങനെ തന്നെയാണ്. തമിഴ്നാട്ടില്‍ ചെല്ലുമ്പോള്‍ തമിഴ് അറിയില്ലെങ്കിലും ചുരുക്കം ചില തമിഴ് വാക്കുകള്‍ സംസാരത്തിലുള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. അതുപോലെ ബംഗാളിലേക്ക് വരുന്നവര്‍ ബംഗാളി പഠിച്ചേ പറ്റു. പുറത്തു നിന്നുള്ളവര്‍ വന്ന് ബംഗാളികളെ തല്ലിച്ചതയ്ക്കുന്നതിനെ നമ്മള്‍ അനുവദിച്ചു കൊടുക്കരുത്, മമത വ്യക്തമാക്കി.

Top