മമതാ ബാനര്‍ജിയെ വിലക്കിയത് ബിജെപിക്ക് വേണ്ടി; ശിവസേന

മുംബൈ: ബംഗാളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിലക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത്. ഭരണകക്ഷിയായ ബിജെപിക്ക് വേണ്ടിയാണ് മമതയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയതെന്ന് ശിവസേന ആരോപിച്ചു.

ജനാധിപത്യ സംവിധാനത്തിനും ഭരണഘടന സ്ഥാപനങ്ങള്‍ക്കും എതിരായ ആക്രമണമാണിത്. മമത ബാനര്‍ജിയെ പിന്തുണക്കുന്നതായും ശിവസേന വക്താവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

 

Top