മുകുള്‍ റോയിയുടെ ത്രിണമൂലിലേക്കുള്ള തിരിച്ചുവരവില്‍ പ്രതികരിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെയില്‍ നിന്ന് ത്രിണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള മുകുള്‍ റോയിയുടെ മടങ്ങി വരവില്‍ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മകന്‍ ശുബ്രന്‍ഷുവിനൊപ്പം ബിജെപിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മുകുള്‍ റോയ് ത്രിണമൂലിലേക്ക് മടങ്ങിയെത്തിയത്.

പ്രതീക്ഷിച്ചതിലും മികച്ച സ്വീകരണമാണ് മുകുള്‍ റോയിക്കും മകനും ടിഎംസിയില്‍ ലംഭിച്ചത്. ബംഗാളില്‍ശക്തി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി ടിഎംസിയില്‍ നിന്ന് ആദ്യം അടര്‍ത്തിയെടുത്ത നേതാവായിരുന്നി മുകുള്‍ റോയ്.

മുകുള്‍ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകന്‍ ആയിരുന്നില്ല. അതേ കൂടുതല്‍ പേര്‍ വരും” മമത പ്രതികരിച്ചു. നിങ്ങള്‍ക്ക് അറിയുന്നതുപോലെ പഴയതെല്ലാം സ്വര്‍ണ്ണം പോലെയാണെന്നും അവര്‍ പ്രതികരിച്ചു.

ബിജെപി വിട്ടതിന് ശേഷം തന്റെ പഴയ സഹപ്രവര്‍ത്തകരെ കാണുമ്പോള്‍ വലിയ സന്തോഷം തോനുന്നുവെന്നാണ് മുകുള്‍ റോയ് പ്രതികരിച്ചത്.

തനിക്ക് ബിജെപിയ്‌ക്കൊപ്പം തുടരാനാവില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രിയാണ് ബംഗാളിലെയും ഇന്ത്യയിലെയും ഒരേഒരു നേതാവെന്നും അദ്ദേഹം പ്രതികരിച്ചു.

Top