മമാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇമ്രാന്‍’; ടൈറ്റില്‍ പോസ്റ്റര്‍ കാണാം

പാപ്പി അപ്പച്ചാ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ‘മമാസ്’ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇമ്രാന്‍ ‘. ചിത്രത്തിന്റെ ടൈറ്റില്‍ മമാസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

പ്രിയാഞ്ജ്ജലി ഫിലിംസിന്റെ ബാനറില്‍ യുവ സംവിധായകന്‍ മമാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2010-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാപ്പി അപ്പച്ചാ. ദിലീപ്, കാവ്യാ മാധവന്‍ എന്നിവര്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യ ചിത്രം കോമഡി എന്ന നിലയില്‍ വിജയം കൈവരിച്ചു. രണ്ടാമത്തെ ചിത്രമായ ‘സിനിമാ കമ്പനി’ പുതുമുഖങ്ങളെ അണി നിരത്തിയ സിനിമയായിരുന്നു.

Top