‘മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരട്ടെ’; മെഗാസ്റ്റാറിന് ആശംസ നേര്‍ന്ന് സൂപ്പര്‍സ്റ്റാര്‍

മെഗാസ്റ്റാര്‍ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആശംസ അറിയിച്ച് സൂപ്പര്‍സ്റ്റാര്‍. ഡിസംബര്‍ 12ന് തിയ്യേറ്ററില്‍ എത്തുന്നത് പ്രമാണിച്ചാണ് മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്കിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്. കൂടാതെ ലോകരാജ്യങ്ങള്‍ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

മോഹന്‍ ലാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ലോകരാജ്യങ്ങള്‍ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകള്‍ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബര്‍ 12ന്..

മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാന്‍ എല്ലാവിധ ആശംസകളും നേരുന്നു..

https://www.facebook.com/ActorMohanlal/posts/2621352791253734

Top