മാമനിതന്‍ ജൂണ്‍ 24 നു തിയേറ്ററുകളില്‍; വിജയ് സേതുപതി 18ന് കൊച്ചിയില്‍

കൊച്ചി: വൈഎസ്‌ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജയും ആര്‍ കെ സുരേഷിന്റെ സ്റ്റുഡിയോ 9 ഉം ചേര്‍ന്ന് നിര്‍മിക്കുന്ന സീനു രാമസാമി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രം ‘മാമനിതന്‍’ ജൂണ്‍ 24ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

വിജയ് സേതുപതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗായത്രി, കെപിഎസി ലളിത, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ഇളയരാജയും മകന്‍ യുവന്‍ ശങ്കര്‍ രാജയും ഒന്നിച്ച്‌ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാകും മാമനിതന്‍. ധര്‍മദുരൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനുരാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന മാമനിതന്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ വിക്രം, ആര്‍ ആര്‍ ആര്‍,ഡോണ്‍ എന്നിവയുടെ വിതരണക്കാരായ പ്രൊഡ്യൂസര്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച്‌ ആര്‍ പിക്ചേഴ്സ് ആണ് തിയേറ്ററിലെത്തിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി, യുവന്‍ ശങ്കര്‍ രാജ, ആര്‍ കെ സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവര്‍ ജൂണ്‍ 18 ന് കൊച്ചി ലുലു മാളില്‍ വൈകുന്നേരം നടക്കുന്ന പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Top