മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി; ഏറ്റെടുത്ത് ആരാധകര്‍

രാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തന്റെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. പ്രാചി തെഹ്ലാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. പോസ്റ്റര്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമടങ്ങിയ ചിത്രത്തിന്റ ആദ്യത്തെ പോസ്റ്ററിനും വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top