‘കണ്ണനുണ്ണി മകനേ കണ്ണേ എന്‍ പൈതലേ’; മാമാങ്കത്തില്‍ താരാട്ട് പാട്ട് പാടി കനിഹ

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മമാങ്കം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോള്‍ ചിത്രത്തിലെ താരാട്ട് പാട്ട് പുറത്ത് വന്നിരിക്കുകയാണ്. ‘കണ്ണനുണ്ണി മകനേ കണ്ണേ എന്‍ പൈതലേ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അജയ് ഗോപാലിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന് ബോംബേ ജയശ്രീ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

കനിഹ, ഉണ്ണി മുകുന്ദന്‍, അനു സിത്താര, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത്. ഇതിന് മുന്‍പ് പുറത്തിറങ്ങിയ മുക്കൂത്തി എന്നു തുടങ്ങുന്ന ഗാനവും സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ഹിറ്റായിരുന്നു.

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമങ്കം. മലയാളത്തെ കൂടാതെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തു വരുന്നുണ്ട്. കാവ്യ ഫിലിസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും.

Top