മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ അവസാന ഷെഡ്യൂള്‍ നാളെ ആരംഭിക്കും

മ്മൂട്ടി ചിത്രം മാമാങ്കം അവസാന ഷെഡ്യൂളിലേക്ക്. എറണാകുളം നെട്ടൂരില്‍ തയ്യാറാക്കിയിരിക്കുന്ന 18 ഏക്കറോളം വിസ്തൃതിയുള്ള സെറ്റില്‍ നാളെ അവാസന ഷെഡ്യൂളിന്റെ ചിത്രീകരണവും ആരംഭിക്കും. ചിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ള മാമാങ്കം രംഗങ്ങളാണ് ഇനി ഷൂട്ടു ചെയ്യാനുള്ളത്.

ഇതു വരെ നാല് ഷെഡ്യൂളാണ് പൂര്‍ത്തീകരിച്ചത്. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു നാല് ഷെഡ്യുളും ചിത്രീകരിച്ചത്. പുതിയ ഷെഡ്യൂളിലെ മാമാങ്കം ചിത്രീകരണത്തില്‍ രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിര്‍മ്മാതാവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹം സംവിധാനസ്ഥാനത്തു നിന്ന് ഒഴിവാക്കുകയായിരുന്നു.

മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകിലെത്തുന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്കുകളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രം നിര്‍മ്മിക്കുന്നത്
കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്.

Top